കുറഞ്ഞ വിലയില്‍ 5 ജി സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കി സാംസങ്
മുംബൈ : ഗാലക്‌സി M42 5ജി ആണ് സാംസങ് പുതുതായി ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 21,999 രൂപ, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 23,999 രൂപ എന്നിങ്ങനെയാണ് സാംസങ് ഗാലക്‌സി M42 5ജിയുടെ വില.
അതെ സമയം ഇന്‍ട്രൊഡക്ടറി വില എന്ന നിലയ്ക്ക് മെയ് മാസം കഴിയുന്നതുവരെ 6 ജിബി റാം പതിപ്പിന് 19,999 രൂപയും, 8 ജിബി റാം പതിപ്പിന് 21,999 രൂപയുമായിരിക്കും വില. മെയ് മാസം ഒന്നാം തിയതി മുതല്‍ ആമസോണ്‍, സാംസങ്.കോം വെബ്‌സൈറ്റുകളൂടേയും റീറ്റെയ്ല്‍ സ്റ്റോറുകളിലൂടെയും സാംസങ് ഗാലക്‌സി M42 5ജിയുടെ വില്പന ആരംഭിക്കും. പ്രിസം ഡോട്ട് ബ്ലാക്ക്, പ്രിസം ഡോട്ട് ഗ്രേയ് നിറങ്ങളിലാണ് സാംസങ് ഗാലക്‌സി M42 5ജി വാങ്ങാന്‍ സാധിക്കുക.ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 3.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് സാംസങ് ഗാലക്‌സി M42 5ജി പ്രവര്‍ത്തിക്കുന്നത്. 6.6 ഇഞ്ച് എച്ച്‌ഡി+ സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി-യു ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി M42 5ജിയ്ക്ക്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 750 ജി SoC പ്രോസെസ്സറില്‍ പ്രവര്‍ത്തിക്കുന്ന സാംസങ് ഗാലക്‌സി M42 5ജിയ്ക്ക് 8 ജിബി വരെ റാമും 128 ജിബി സ്റ്റോറേജുമുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് വഴി ഫോണിന്റെ മെമ്മറി 1 ടിബി വരെ വര്‍ദ്ധിപ്പിക്കാം.
48 മെഗാപിക്സല്‍ ജിഎം 2 പ്രൈമറി ക്യാമറ, 8 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറ, 5 മെഗാപിക്സല്‍ മാക്രോ സെന്‍സര്‍, 5 മെഗാപിക്സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവയുള്ള ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണമാണ് സാംസങ് ഗാലക്‌സി M42 5ജിയില്‍. സിംഗിള്‍ ടേക്ക്, നൈറ്റ് മോഡ്, ഹൈപ്പര്‍ലാപ്സ്, സൂപ്പര്‍ സ്ലോ മോഷന്‍, സീന്‍ ഒപ്റ്റിമൈസര്‍ തുടങ്ങിയ ഫീച്ചറുകള്‍ ഫോണിലുണ്ട്. മുന്‍വശത്ത്, 20 മെഗാപിക്സല്‍ സെല്‍ഫി ക്യാമെറയുമുണ്ട്.

