നിയന്ത്രണം കടുപ്പിച്ച്‌ എറണാകുളം; ഹോട്ടലുകളില്‍ പാഴ്സല്‍ മാത്രം

കൊച്ചി: കോവിഡ് വ്യാപനം അതിരൂക്ഷമായ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍‌ ഏര്‍പ്പെടുത്തി. വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ച് വരെ ആക്കി ചുരുക്കി. തീയറ്ററുകളും മെയ് രണ്ടുവരെ അടച്ചിടും.

സിനിമാ ചിത്രീകരണവും നിരോധിച്ചു. ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും പാഴ്സല്‍ സര്‍വീസ് മാത്രമാക്കി. രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതുവരെയാണ് പ്രവര്‍ത്തന സമയം. ജില്ലയില്‍ ഇന്ന് 4468 പേര്‍ക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത്. 30 പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a comment