നാല് പഞ്ചായത്തടക്കം 551 വാര്‍ഡുകള്‍ എറണാകുളത്ത് കണ്ടെയ്ന്മെന്റ് സോണാണ്. പുറത്തു നിന്നും ഇവിടേക്ക് വരുന്നവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ കച്ചവടം നടത്തുന്ന വഴിയോരക്കച്ചവടക്കാരെ നിയന്ത്രിക്കും.ഇതിനായി പോലീസ് പരിശോധന കര്‍ശനമാക്കും.
അതിഥി തൊഴിലാളികള്‍ക്കിടയില്‍ ഭീതി പരത്താന്‍ ചിലര്‍ വ്യാജ പ്രചാരണം നടത്തുന്നുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതിനെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്കി. ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ വിവിധ ഭാഷകള്‍ സംസാരിക്കുന്നവരെ ഉള്‍പ്പെടുത്തി എറണാകുളത്ത് കണ്ട്രോള് റൂം തുടങ്ങിയിട്ടുണ്ട്.

