സൗദി അറേബ്യയിൽ ഗുരുതരാവസ്ഥയിലായവരുടെ എണ്ണത്തിൽ വൻ വർധന;

സൗദി അറേബ്യയിൽ
ഗുരുതരാവസ്ഥയിലായവരുടെ
എണ്ണത്തിൽ വൻ വർധന;
പുറത്തുവന്ന കണക്കുകൾ പ്രകാരം
നിലവിൽ 1087 പേർ സൗദിയിൽ
ഗുരുതരാവസ്ഥയിൽ, വിവിധ
ആശുപത്രികളിൽ
ചികിത്സയിലുള്ളവരുടെ എണ്ണം
ഒമ്ബതിനായിരത്തി അഞ്ഞൂറിനും
മുകളിലെത്തി, കടുത്ത
നടപടികളിലേക്ക് സൗദി

ഏറെ നാളുകള്‍ക്കു ശേഷം പ്രവാസികള്‍ക്ക് സന്തോഷം നല്‍കുന്ന ശുഭസൂചനകളുമായിട്ടാണ് സൗദി എത്തിയത്. എന്നാല്‍ കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഏവരെയും വീണ്ടും സംഘര്ഷത്തിലാഴ്ത്തുന്ന വാര്‍ത്തയാണ് പുറത്ത് വന്നത്. സൗദിയില്‍ കോവിഡ് ബാധിച്ച്‌ ഗുരുതരാവസ്ഥയിലായവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകള്‍ പ്രകാരം നിലവില്‍ 1087 പേരാണ് സൗദിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം ഒമ്ബതിനായിരത്തി അഞ്ഞൂറിനും മുകളിലെത്തിയതായി അധികൃതര്‍. 970 പുതിയ രോഗികളും, 896 രോഗമുക്തിയും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.രാജ്യത്ത് കോവിഡിന്റെ രണ്ടാം വ്യാപനം ശക്തമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ മാസം തുടക്കത്തില്‍ 5,500നും താഴെയായിരുന്ന ആക്ടീവ് കേസുകള്‍ ഉയര്‍ന്ന് 9,500ന് മുകളിലെത്തിയിരിക്കുന്നു . ദിനംപ്രതിയെന്നോണം ഗുരുതരാവസ്ഥയിലെത്തുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനയായണ് റിപ്പോര്‍ട്ട് ചെയ്തുവരുന്നത്. നിലവില്‍ 1087 പേര്‍ അത്യാസന്ന നിലയിലാണ്. പ്രായമേറിയവരും സ്ത്രീകളും കൂടുതലായി അത്യാസന്ന നിലയിലെത്തുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തിന്റെ തുടര്‍ച്ചയായി ഇന്നലെ 10ന് മുകളിലായാണ് മരണം രേഖപ്പെടുത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 11 പേര്‍ കൂടി മരിച്ചതോടെ ഇത് വരെ 6,834 പേര്‍ മരിച്ചതായി മന്ത്രാലയം അറിയിച്ചു. 970 പുതിയ കേസുകളും, 896 രോഗമുക്തിയും ഇന്നലെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുള്‍പ്പെടെ 4,05,940 പേര്‍ക്ക് ഇത് വരെ രോഗം സ്ഥിരീകരിച്ചതായും, 3,89,598 പേര്‍ക്ക് രോഗം ഭേദമായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തൊട്ടാകെയുള്ള 587 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലൂടെ 73 ലക്ഷത്തോളം വാക്‌സിനുകള്‍ ഇത് വരെ വിതരണം ചെയ്തിട്ടുണ്ട്.

അതേസമയം സൗദിയില്‍ കൊവിഡ് സംബന്ധിച്ച്‌ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന് അധികൃതര്‍ താക്കീത് നല്‍കി. പത്ത് ലക്ഷം റിയാല്‍ വരെ പിഴയോ, അഞ്ച് വര്‍ഷം തടവോ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരുമെന്ന് സൗദി അഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

ഇതുകൂടാതെ കൊവിഡിനെക്കുറിച്ച്‌ സമൂഹ മാധ്യമങ്ങളിലൂടെയും ആപ്ലിക്കേഷനുകളിലൂടെയും അഭ്യൂഹങ്ങള്‍ പരത്തുക, അവ ഷെയര്‍ ചെയ്യുക, പരിഭ്രാന്തി പരത്തുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുക, നിയമലംഘനത്തിനു പ്രേരിപ്പിക്കുക തുടങ്ങിയവ ശിക്ഷാര്‍ഹമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ മുതല്‍ പത്ത് ലക്ഷം റിയല്‍ വരെ പിഴയോ, ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവോ ശിക്ഷയുണ്ടാകും. നിയമലംഘനം ആവര്‍ത്തിക്കുകയാണെങ്കില്‍ മുന്‍തവണ ചുമത്തിയ ശിക്ഷ ഇരട്ടിയാകുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Leave a comment