
മുട്ടാര്‍ പുഴയില്‍ മരിച്ച വൈഗയുടെ മൃതദേഹം ആദ്യം കണ്ട ഗണേശന്‍ ഇന്നും ഞെട്ടലില്‍ നിന്നും മുക്തനായിട്ടില്ല. മാര്‍ച്ച് 22 ന് ഉച്ചക്ക് 12 മണിയോടെയാണ് പുഴയില്‍ വൈഗയുടെ മൃതദേഹം കണ്ടത്.
തീരത്ത് പശുവിനെ വളര്‍ത്തി ഉപജീവനം നടത്തുന്ന ഗേണശന്‍ അന്ന് പശുവിന് സുഖമില്ലാത്തതിനെ തുടര്‍ന്ന് ഡോക്ടറെ കൊണ്ടുവന്ന് പരിശോധിപ്പിച്ച് തിരിച്ച് പോകുമ്ബോഴാണ് മഞ്ഞുമ്മല്‍ പാലത്തിന് സമീപം മൃതദേഹം കണ്ടത്.തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ ജെസി പീറ്ററെ വിവരം അറിയിച്ചു. കൗണ്‍സിലര്‍ അറിയിച്ചതനുസരിച്ച് കളമശ്ശേരി പൊലീസ് സംഭവസ്ഥലത്തെത്തി കരക്കെടുക്കുകയായിരുന്നു. സനു മോഹന്‍ പൊലീസിെന്‍റ പിടിയിലായ വിവരം ഗണേശന്‍ തിങ്കളാഴ്ച രാവിലെയാണ് അറിഞ്ഞ്. പന്ത്രണ്ടാം വയസ്സില്‍ തമിഴ്നാട്ടിലെ നാമക്കലില്‍ നിന്ന് എറണാകുളത്തെത്തിയ ഗേണശന്‍ (59) കളമശ്ശേരിയിലാണ് താമസിക്കുന്നത്.
